Wednesday, 18 March 2015

പൂതി....പൂതി.....




പ്ലസ്റ്റുവിന് പഠിക്കുന്ന കാലം, കോളേജിൽ സുന്ദരമായി ജീവിക്കുന്നതിനിടയിലാണ് ചൊള്ള (ചിക്കൻ ബോക്സ്) പിടിപെട്ടത്,
സംഭവം കിടിലനായിരുന്നു...
ഞാൻ ഏകദേശം കിടപ്പിൽ തന്നെ ആയി...
ഒന്ന് രണ്ട് ദിവസം ഞാൻ അഡ്ജസ്റ്റ് ചെയിതു. പിന്നെ ഭക്ഷണം പോലും കഴിക്കാതെ ആയി. സത്യം പറഞ്ഞാൽ കഴിക്കാൻ പറ്റാതെ ആയി.
സ്നേഹത്തോടെ രാപ്പകലുകൾ വിത്യാസമില്ലാതെ എന്റെ ഉമ്മ എനിക്ക് കാവലിരുന്നു, പ്രാർത്ഥനകളോടെ...
ആഴ്ച്ചകൾ പിന്നിട്ടിട്ടും സംഭവം പിടിവിടുന്ന മട്ടില്ല. എനിക്കാണേൽ ആകെ മടുത്തു. ഫോൺ നോക്കാൻ പാടില്ല. ഒന്നൂം വായിക്കാൻ പാടില്ല. എണീറ്റ് നിൽക്കാനോ വയ്യതാനും...
പിന്നെ ഒരുപാട് സന്ദർശകരായി. ചിലർ വന്ന് നോക്കി കണ്ണ് നിറക്കുന്നു..
ഉമ്മ എപ്പോഴുംചോദിക്കുമായിരുന്നു...
" വല്ല പുതിയുമുണ്ടോ എന്ന്"
"ആഗ്രഹങ്ങൾ നിറവേറ്റിയില്ലങ്കിൽ രോഗം മാറില്ലത്രെ"
ഇക്കാക്കയും ഉപ്പയും ഉമ്മയും എല്ലാവരും പുതികൾ ചോദിച്ചു. ഞാൻ പൂതികളൊക്കെ തിന്ന് മുതലാക്കി 😅. എന്റെ പൂതികൾ എല്ലാം തീർന്ന് തുടങ്ങി. രോഗം മാറാത്തത് കൊണ്ട് ചോദ്യം മാത്രം തീർന്നില്ല, കാണാൻ വരുന്നവർക്കെല്ലാം ഒരേ ചോദ്യം
"ഇനി വല്ല പൂതിയുമുണേ്ടോ...? " 
ഞാൻ ഇല്ലാ എന്ന് പറഞ്ഞ് മടുത്തു. അപ്പോൾ ചിലർ രഹസ്യമായി വന്ന് എന്നോട് ചോദിക്കുന്നു,
'വല്ലതുമുണേ്ടേൽ എന്റെ കുട്ടി എന്നോട് പറ'
ഞാൻ പല തവണ പറഞ്ഞു. ഒന്നുമില്ല എന്ന്. പിന്നീട് പൂതി ചോദിക്കൽ എനിക്ക് ഒരു പാരയായി.
ഒരു ദിവസം എല്ലാവരും ഇരിക്കെ എന്റെ പൊന്നുമ്മ വീണ്ടും ചോദിച്ചു.
"മ്മാന്റെ കുട്ടിക്ക് എന്തിനെങ്കിലും പൂതിയുണ്ടങ്കിൽ പറയടാ"
സഹികെട്ട് അൽപ്പം അർത്ഥം വെച്ച് കൊണ്ട് ഞാൻ പറഞ്ഞു..
"ന്നാ ങ്ങളല്ലാരും കൂടി എനിക്കൊരു പെണ്ണ് കെട്ടിച്ച് തരീം"
അവർക്ക് അർത്ഥം പിടികിട്ടിയോ എന്നറിയില്ല
എന്തുതന്നെ ആയാലും സത്യം പറയാലോ അതിന് ശേഷം ആരും എന്നോട് പൂതി ചോദിചിട്ടില്ല..
പടചോന്റെ കൃപ കെണ്ട് ആ പൂതി മാറാതെ തന്നെ ഏന്റെ രോഗവും മാറി...
ഞാൻ ഇപ്പോഴും അവിവാഹിതൻ തന്നെ...😎

1 comment:

  1. പാവം വീട്ടുകാര്‍... കഴിക്കാനുള്ള വല്ലതും ചോദിക്കുമെന്ന് കരുതിയായിരിക്കും അത്രയും ചോദിച്ചത്. പക്ഷേ മകന്‍ കല്ല്യാണം കഴിക്കാന്‍ ചോദിക്കുമെന്ന് വിചാരിച്ചു കാണില്ല.
    എഴുത്ത് നന്നായിരിക്കുന്നു. രസകരം !!

    ReplyDelete