മാനം കണ്ണീർ തൂകുന്നു,
ഒരു പക പോക്കൽ പോൽ
മരം മറിഞ്ഞ് വീഴുന്നു,
ഇനിയും മുറിക്കാൻ അനുവദിക്കില്ല പോൽ
പാറകൾ തനിയെ പിളരുന്നു,
ഇനിയും പിളർക്കാൻ അനുവദികില്ല പോൽ
പുഴ കൂട്ട് തേടി നടക്കുന്നു,
മണലൂറ്റുകാരൻ്റെ വീടും വേണം കൂട്ടിന് പോൽ
തോട് മത്സരിചീടുന്നു,
മാലിന്യങ്ങളുടെ നിറങ്ങളോട് തോൽക്കാൻ വയ്യ പോൽ
പാടങ്ങൾ കര കവിയുന്നു
ജൈവ പാനത്തിനാണ്
യാത്ര പോലും
വരക്കാർ വരച്ച് കൂട്ടുന്നു
ഭംഗിയുടെ ലീലാവിലാസങ്ങൾ
പ്രകൃതി നിവർന്ന് നിൽക്കുന്നു
ഛായാചിത്ര-ത്തിനായ്
എന്തോ ഞാൻ മാത്രം ഭയക്കുന്നു
എല്ലാം അവസാനിക്കാനുള്ള
ആളിക്കത്തലുകൾ ആകുമോ....?
വൗ!!!!
ReplyDeleteനന്നായിട്ടുണ്ട്.
ഒന്നും അവസാനിയ്ക്കാതിരിയ്ക്കട്ടെ.
വളരെ നന്ദി
Deleteഉള്ളം നിറയെ സ്നേഹം പങ്കു വയ്ക്കും പോല്‍
ReplyDeleteആശംസകള്‍ പകര്‍ന്നിടുന്നു.....!!!
ഉള്ളം നിറയെ നന്ദി രേഖപെടുത്തുന്നു, സ്നേഹവും
Deleteപ്രകൃതിയോടു കാണിക്കുന്ന ക്രൂരതയ്ക്ക് കുറച്ചെങ്കിലും തിരിച്ചു കാണിക്കണ്ടേ!അല്ലേ?
ReplyDeleteഅക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക....
ആശംസകള്‍
ശരിയാണ്,
Deleteവായനക്ക് നന്ദി,
തെറ്റുകൾ പറഞ്ഞതിനും...
മാനം കണ്ണീർ തൂകുന്നു,
ReplyDeleteഉപമ വല്ലാതെ ഇഷ്ടപ്പെട്ടു.
ആശംസകൾ
നന്ദി, വായക്കും അഭിപ്രായം പറഞ്ഞതിനും....
Deleteസ്നേഹാശംസകൾ...