Wednesday 22 February 2012

പുസ്തകാസ്വാദനം - ഓത്തുപള്ളിക്കാലം


പുസ്തകാസ്വാദനം
ഓത്തുപള്ളിക്കാലം - എം എം കബീർ - ഡി സി ബുക്സ് 
പേജുകൾ: 160 വില: 95 രൂപ

കുറെ കാലത്തെ ഇടവേളയ്ക്കു ശേഷം ആണ് വീണ്ടും ഒരു പുസ്തകം വായിക്കുന്നത്....
സോഷ്യൽ നെറ്റ്‌വർക്ക്കളുടെ അമിതമായ കടന്നു കയറ്റം എന്നെയും സാരമായി ബാധിച്ചു ...
അത് എന്റെ വയനയുടെ സമയത്തെ പരിമിതപ്പെടുത്തി ...
ശരിക്കും പറഞ്ഞാൽ പതിയെ പതിയെ വായന പൂർണ്ണമായും തഴയപ്പെട്ടു പോയി..
ഒരുപാട് വായിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു...
ഒരിക്കല്‍ കോളേജ്ലെ ലൈബ്രറിയിലെക്ക് പുതിയ പുസ്തകങ്ങൾ വാങ്ങിയപ്പൊൾ നോവലുകല്‍ വയിച്ചു തീർക്കാനുള്ള ആഗ്രഹം കൊണ്ട് ആ രാത്രി മുഴുവന്‍ ലൈബ്രറി റൂമില്‍ പൊയിസുബഹി ബാങ്ക് കൊടുക്കുവോളം വായിച്ചത് ഇന്നു ആലൊചിക്കുമ്പൊൾ എനിക് അസാധ്യം എന്ന് തോന്നുന്നു...
അത്രക്ക് ഇഷ്ട്ടപെട്ടിരുന്നു അന്നു വായനയെ...
ഇപ്പോൾ നഷ്ട്ടപെട്ടുപൊയ ദിനങ്ങളെ ഓർത്ത് ചെറിയ ദുഃഖം തൊന്നുന്നുണ്ട് .
.വീണ്ടും വായിക്കാനുള്ള ശക്തമായ ആഗ്രഹവും.....
അങ്ങനെ ഇടവേള കഴിഞ്ഞു ഉണര്ന്ന വായനയെ പരിപോഷിപ്പിക്കാൻ തക്ക ശേഷി ഈ പുസ്തകത്തി നുണ്ടായിരുന്നു..
"ഓത്തുപള്ളിക്കാലം" എം എം കബീർ
തന്റെ കുട്ടിക്കാലത്തെ ഏറ്റവും രസകരമായി അവതരിപ്പിക്കുന്ന ഒഴുക്കുള്ള എഴുത്ത് ആണ് കബീറി ന്റെത് ...സരസമായ ഭാഷ....
ഇലകളുടെ ഇളക്കവും തൊടികളിലെ നനവും ഖല്ബിലെ വിചാരവുമെല്ലാം മനോഹരമായി അവതരിപ്പിക്കുന്നു..ഒരു മടുപ്പുമില്ലാതെ വായിച്ചു പോകാവുന്ന വരികൾ...
ഞാൻ അങ്ങനെ വായിക്കുമ്പോൾ ഇത് ഞാൻ തന്നെയോ എന്ന് തോന്നി...ഉമ്മ സ്നേഹപൂർവ്വം "കബീ .." എന്ന് വിളിക്കുന്നതൊക്കെ ഗൃഹാതുരത്വത്തോടെ മാത്രമേ വായിക്കാൻ കഴിയൂ..
കുട്ടിയായ കബീർ മിത്തുകളിലൂടെ ലോകത്തെ കണ്ടറിയുമ്പോൾ ..ഒപ്പം ഞാനും എന്റെ ഓത്തു പള്ളിക്കാലവും...
തീപ്പെട്ടിപ്പടം നല്കി ഉസ്താദിന്റെ "മികവുറ്റ" ഭക്ഷണം കയ്യടക്കി, അത്യുത്സാഹത്തോടെ മൂട് തുറക്കുമ്പോൾ..അതാ ഉണക്കമീനും ചമ്മന്തിയും...നമ്മുടെ കണ്ണുകളും അല്പം നനയുന്നു...
പക്ഷിപാട്ടിലെ വരികൾ കബീറിന്റെ ഉമ്മ വിവരിക്കുമ്പൊൾ അത് എന്റെ അനുഭവമായി തോന്നിയത് യാദൃശ്ചികം അയിരിക്കില്ല കാരണം എന്റെ ഉമ്മയില്‍ നിന്നു അന്നു പാട്ട് മുഴുവന്‍ കേൾക്കുവാനായി ദിവസങ്ങളോളം ഞാന്‍ നല്ല അനുസരണയുള്ള കുട്ടിയായി ജീവിചത് മറക്കാനാവാത്ത ഓർമ്മയാണ് .. അ കഥയിലെ നയകന്‍ തടവറയിൽ അടക്കപെട്ട പെങ്കുട്ടിയെ മോചിപ്പിക്കുന്ന രംഗം ഉമ്മ പറഞ്ഞു തീർക്കും വരെ ആശങ്കകൾ കൊണ്ട് എന്റെ ഒരുപാട് ഉറക്കവും നഷ്ടപ്പെട്ടിട്ടുണ്ട് അന്ന് ...
വില്ലാളിവീരനായ ആ കഥയിലെ നായകനെ ഉള്ളിലേക്ക് ആവാഹിച്ചു എന്റെ തൊടിയില ഞാൻ ശൂരനായി നടന്നതും ഓർമ്മയിലുണ്ട്...ഈർക്കിൽ കമ്പുകൾ എന്റെ കയ്യിൽ അന്ന് വാളായതും...
ഈ പുസ്തകം ആ ഓര്മ്മകളിലേക്ക് എന്നെ അത്ഭുതാവഹമായി നടത്തിച്ചു...
"തന്നാലേ കത്തുന്ന വാളുണ്ടാ കോട്ടയില്‍
തന്നാലടിക്കുന്ന ദണ്ഡുണ്ടാ കോട്ടയില്‍
തന്നാലെ കുത്തുന്ന തീയുണ്ടാ കോട്ടയില്‍
തന്നാലെ വീശുന്ന വലയുണ്ടാ കോട്ടയില്‍ ......."
(പക്ഷിപാട്ട് യു ട്യൂബ് ലിങ്ക്
https://www.youtube.com/watch?v=esAAHMlhqW4)
കബീറിനെ ഏറെ എറെ ആകർഷിച്ച, എനിക് മറക്കാനാകാത്ത, ഞങ്ങളുടെ ഉമ്മമാര്‍ ചൊല്ലി തന്ന ഈ വരികൾ തന്നെയാണ് എനിക്ക് ഈ പുസ്തകത്തെ ഓർമ്മിക്കുവാനുള്ള ഏറ്റവും വലിയ അടയാളം.
ഈ പുസ്തകം മലയാളത്തിനു സമ്മാനിച്ച കബീർ ഇക്കക്കും എനിക് ഈ പുസ്തം സമ്മാനിച്ച, ഇത് പൊലെ ഒരു കുറിപ്പ് എഴുതാന്‍ പ്രോത്സാഹനം നല്കിയ അൻവര്‍ ഇക്കക്കും നന്ദി രേഖ പ്പെടുത്തുന്നു...