Friday 23 October 2015

നാല് നാൾ കൂടി .... !

ജീവിതത്തിലെ എല്ലാ വേണ്ടാത്തരങ്ങളും ഉപേക്ഷിച്ച് മൊട്ടക്കുന്നിന് മുകളിലെ തൻ്റെ ചിരകാല സുഹൃത്തുക്കളായ ആ നാൽവർ സംഘത്തോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ ആ നാട്ടുകാരുടെ പേടി സ്വപ്നമായ "പാരഡൈസ്" എന്ന മനുഷ്യ മൃഗങ്ങളുടെ സങ്കേതത്തിൽ മനുവിൻ്റെ അഭാവം വ്യക്തമായിരുന്നു.

പുതു ജീവിതം ആഗ്രഹിച്ച് മനുവിന് മുന്നിൽ ചായയുമായി വന്ന അശ്വതിയും ആഗ്രഹിച്ചത് അത് തന്നെ ആയിരിക്കണം. പക്ഷെ വാചാലത പ്രസരിക്കേണ്ട അശ്വതിയുടെ മുഖം അനിഷ്ടം കൊണ്ട് മൗനം പൂണ്ടപ്പോഴും കാരണവന്മാർക്ക് അത് സമ്മതത്തിൻ്റെ അടയാളമായിരുന്നു.

ഇണങ്ങാത്ത ബന്ധത്തെ അണയാത്ത വിളക്കായി ഇടവേളകൾ ഇല്ലാത്ത ഫോൺ വിളികൾ മാറ്റിയെടുത്തപ്പോൾ അശ്വതിയെക്കാൾ ആശ്വാസം കൊള്ളരുതായ്മകളിൽ നിന്ന് മനുവിൻ്റെ മോചനം ആഗ്രഹിച്ച അവൻ്റെ അമ്മക്ക് ആയിരുന്നു. കല്യാണ കച്ചവടത്തിന് കണക്ക് പറഞ്ഞ് വില ഉറപ്പിച്ച രണ്ട് അച്ചൻമാർക്കും അത് ധരാളമായിരുന്നു.

       *  *  * 
ഏതോ ഒരു പെൺകുട്ടിയെ കെട്ടടങ്ങാത്ത മദ്യത്തിൻ്റെ ലഹരിയിൽ ഇടിച്ച് വീഴ്ത്തിയപ്പോൾ  ഡ്രൈവ് ചെയ്തിരുന്ന ബിജുവിന് ലവലേശം പോലും കുറ്റബോധം തോന്നിയില്ല. കൂട്ടുകാർ രക്തത്തിൽ കുതിർന്ന ആ ശരീരത്തെ വാഹനത്തിലേക്ക് വലിച്ചിട്ടപ്പോഴും അവനോട് മൊട്ടക്കുന്നിലേക്ക് വാഹനം ഓടിക്കാൻ ആരും പറയേണ്ടി വന്നില്ല, അതായിരുന്നല്ലോ പതിവ് ശൈലി...

മൊട്ടകുന്നിലെ ആനപ്പാറയുടെ ചെരുവിൽ തങ്ങളുടെ ഊഴങ്ങളെ മറ്റുള്ളവർ ക്യാമറയിൽ പകർത്തുന്നത് കണ്ട് തങ്ങളുടെ കാമാഗ്നിയെ ആ ചോരയിൽ കുതിർന്ന ശരീരത്തിന് മുകളിൽ അവർ ജ്വലിപ്പിച്ച് നിർത്തി...

കല്ല്യാണ കുറിയുമായുള്ള മടക്കയാത്രയിൽ ബിജുവിൻ്റെ ഫോൺ വിളിക്ക് ഉത്തരം നൽകി കൊണ്ട് കൂട്ടുകാരെ പിണക്കാതിരാക്കാൻ മൊട്ടക്കുന്നിലെ ആനപ്പാറയുടെ ചെരുവിലേക്ക് വാഹനം ഓടിച്ച് കയറ്റുമ്പോഴും മനുവിൻ്റെ മനം നിറയെ അശ്വതിയും നാല്‌ നാൾ കഴിഞ്ഞാലുള്ള കല്യാണ നാളും മാത്രമായിരുന്നു...

കാമം കുത്തിനിറച്ച യുവത്വ കാലത്ത് സ്ത്രീ ജന്മങ്ങൾ തങ്ങൾക്ക് എന്നും ഇരകൾ മാത്രം ആയിരുന്നുവെങ്കിലും അന്നാദ്യമായ് ആനന്ദത്തിന് പകരം വിഷാദം  ആയിരുന്നു മനുവിൻ്റെ മനം നിറയെ...

കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ഇരുൾ മുറ്റിയ രാത്രിയിൽ മങ്ങിയ മൊബൈൽ വെളിച്ചത്തിൽ വികൃതമായതും അവ്യക്തവുമായ ആ സ്ത്രീ ശരീരത്തെ തൻ്റെ ഉടലിലേക്ക് ചേർക്കുമ്പോഴും മനുവിൻ്റെ മൂക്കിൽ രക്തത്തിൻ്റെ മണം തളം കെട്ടി നിന്നു.തൻ്റെ ഊഴത്തെ കൂട്ടുകാർ മൊബെെൽ ക്യാമറയിൽ പകർത്തുന്നതിൽ അവന് വല്ലാത്ത അമർഷം തോന്നി. മനുവിൻ്റെ ശബ്ദം കേട്ട് പരിചിതം ആയത് കൊണ്ടാവണം കിടന്ന് ഞെരിഞ്ഞ് അടങ്ങുമ്പോഴും ആ ശരീരം അവനെ തിരിച്ചറിഞ്ഞതും അവൾ അശ്വതിയുടെ സ്വരത്തിൽ ശബ്ദിച്ചതും... " മനുവേട്ടാ.. ഒരു നാ..ല് നാ.. ൾ കൂടി.....

Friday 31 July 2015

സ്വയം പര്യാപ്തത...!


വീർത്ത വയറും താങ്ങി പിടിച്ചുള്ള അയാളുടെ നടത്തം ഒന്ന് കണേണ്ടത് തന്നെയാണ്. പ്രവാസം അവസാനിപ്പിച്ച് മടങ്ങി വന്നിട്ട് നാല് മാസം പിന്നിട്ടിട്ട് ദിവസങ്ങൾ ആവുന്നതെ ഉള്ളൂ... പക്ഷെ അപ്പോഴേക്കും വയർ ആറു മാസമായ ഗർഭണിയുടേത് പോലുണ്ട്. കയ്യിലെ പൊതിയിലുള്ള ഇറച്ചിയുമായി  വീട്ടിലെത്തിയിട്ട് വേണം രാത്രി അത്താഴത്തിനുള്ള കുക്കർ വിസിൽ ഊതാൻ.

സമയം സന്ധ്യ ആയിരിക്കുന്നു.. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയുള്ള നsത്തത്തിന് അയാൾ വേഗത കൂട്ടി. അപ്പോഴും അയാളു ടെ മനസ് ചന്തയിൽ നിന്നും കേട്ട യുവാവിന്റെ വാക്കുകളിൽ തന്നെയായിരുന്നു. വാക്കുകളുടെ ഇടർച്ചയും കൂടെയുള്ള മുരൾച്ചയും പഴകിയ ഉച്ചഭാഷണിയാണന്ന് പറയുന്നുണ്ട്. നല്ല രീതിയിൽ വസ്ത്രം ധരിച്ച ഒരു സുന്ദരനായ ചെറുപ്പക്കാരൻ. അയാളാണ് പ്രാസംഗികൻ, ഒരു ഇരുപത്തിരണ്ട് വയസ് പ്രായം കാണും.ഒത്ത ശരീരം, വെളുത്ത നിറം, ചീകി ഒതുക്കിയ മുടി. കുടെ വേറെ ഒന്ന് രണ്ട് ചെറുപ്പക്കാരുമുണ്ട്. ഏതോ പരിസ്ഥിതി സംഘടനയുടെ ആളുകളാണന്ന് പൊടിപിടിച്ച ആ ഫ്ലക്സിൽ നിന്നും വായിച്ചെടുത്തു. കുറച്ച് ആളുകൾ ചുറ്റും കൂടിയിരിക്കുന്നു.
നർമ്മം കലർന്ന അയാളുടെ പ്രസംഗം കേൾക്കാൻ നല്ല രസമുണ്ടായിരുന്നു.പക്ഷെ പിന്നീട് അയാൾ പറഞ്ഞത് കേട്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി. അന്യസംസ്ഥാനങ്ങളിൽ നിന്നും നമ്മുടെ നാട്ടിലേക്ക് കൊണ്ട് വരുന്ന പച്ചക്കറികളിൽ ഉപയോഗിക്കുന്ന കീടനാശിനി പ്രയോഗം, അതായിരുന്നു വിഷയം. പത്ത് വർഷത്തെ പ്രവാസത്തിന് ശേഷം ഗൃഹാതുരത്വം നിറഞ്ഞ നാളുകൾ തിരികെ കിട്ടാനാണ് വിസ എക്സിറ്റും അടിച്ച് നാട്ടിലേക്ക് പോന്നത്‌, ഇവിടെ ആകെ വിഷമയമായിരിക്കുന്നു.
പ്രസംഗം കഴിഞ്ഞ് ബോധവൽക്കരണവും നടത്തി അവർ അടുത്ത നാട്ടിലേക്ക് പോയപ്പോഴും കവല മുഴുവൻ അവർ പറഞ്ഞ കാര്യങ്ങൾ തന്നെയായിരുന്നു ചർച്ചാ വിഷയം.

കോഴി വെട്ടുന്നതിനിടയിൽ കോഴിക്കാരൻ ഹംസാക്ക രാസ പ്രയോഗത്തേയും കീടനാശിനിയേയും കുറിച്ച് ഒരു ക്ലാസ് തന്നെ എടുത്തു. കേൾക്കാൻ കടയിൽ ഒരു പറ്റം ചർച്ചക്കാർ തന്നെയുണ്ടായിരുന്നു. തറവാട്ടിൽ ആയിരുന്ന കാലത്ത് വീടിന്റെ നടുമുറ്റത്തും അടുക്കള തോട്ടത്തിലും അമ്മ വിളയിച്ചിരുന്ന പാവക്കയും വെണ്ടയും ചീരയും കുമ്പളവും മത്തനും അടക്കം അനേകം സാധനങ്ങളെ അയാൾ മനസ്സിലോർത്തു.അന്ന് അവയ്ക്ക് വെള്ളം നനയ്ക്കാൻ അമ്മ പറയുമ്പോൾ മടിയോടെ വേച്ച് വേച്ച് നടന്ന് പോയി അമ്മയോട് കള്ള വയറു വേദന അഭിനയിച്ചത് ഇളം ചിരിയോടെ അയാൾ ഓർത്തു. ആ പച്ചക്കറികളുടെ സ്വാദ് ഒന്ന് വേറെ തന്നെ ആയിരുന്നു. അതിലെ മത്തൻ കൂട്ടാൻ തനിക്ക് ഏറെ പ്രിയപ്പെട്ടത് ആയിരുന്നു എന്ന് ഓർക്കുമ്പോൾ അയാളുടെ വായിൽ നിറഞ്ഞ വെള്ളം അയാൾ തുപ്പി കളഞ്ഞു...

വീട്ടിലെത്തിയപ്പോഴേക്കും തരിശായി കിടക്കുന്ന മലയിലുള്ള പറമ്പിൽ എന്തങ്കിലും നട്ടുപിടിപ്പിക്കണം എന്ന് അയാൾ തീരുമാനിച്ചിരുന്നു. ഒരുപാട് നാളായി അങ്ങോട്ട് പോയിട്ട് തന്നെ, കഴിഞ്ഞ ലീവിന് വന്നപ്പോഴാണ് മകന്റെ കൂടെ പോയത്, പിന്നീട് പോയിട്ടില്ല. മകനാണ് എല്ലാം നോക്കി നടത്തുന്നത്.
പക്ഷെ അയാൾ ആകെ അസ്വസ്ഥനായിരുന്നു. കിളയ്ക്കാൻ പോയിട്ട് ഒരു തൂമ്പ എടുത്ത് പൊക്കാൻ പോലും തന്റെ  ആരോഗ്യം അനുവദിക്കില്ലല്ലോ എന്ന് മനസിലാക്കിയപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞ് പോയി. എങ്കിലും തന്റെ പ്രതീക്ഷകൾ എല്ലാമെല്ലാമായ മകനിലേക്ക്അയാൾ പറിച്ച് നട്ടു.

നഗരത്തിലെ പ്രമുഖ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്ലസ്ടുവിനാണ് അവൻ പഠിക്കുന്നത്. അവൻ ഒരു പാട് വളർന്നിരിക്കുന്നു... തന്നെക്കാൾ,
പഠിത്തതിന് ശേഷം ബിസിനസിലേക്ക് തിരിയാനാണ് അവന് താൽപ്പര്യം..
ഏറ്റവും മികച്ച വില കൂടിയ വസ്ത്രങ്ങൾ ധരിച്ചുള്ള അവന്റെ നടത്തം തന്നെ പോലും കൊതിപ്പിക്കുന്നതായി അയാൾക്ക് തോന്നി.

ചെറിയ ഒരു മുരൾച്ചയോടെ ഒരു മാരുതി സ്വിഫ്റ്റ് കാർ ആ വീടിനു മുന്നിൽ ബ്രേക്കിട്ടു.
കയ്യിൽ ഒരു പൊതിയുമായിട്ടാണ് മകന്റെ  ഇന്നത്തെ വരവും... തിന്നാനുള്ള എന്തങ്കിലും ആയിരിക്കും അതിൽ. അറിഞ്ഞ് കൊണ്ട് തന്നെയുള്ള അയാളുടെ ചോദ്യത്തിന് പപ്പാ ഇത് അൽപ്പം ബ്രോസ്റ്റ് ആണന്ന് അവൻ ചിരിച്ച് കൊണ്ട് പറഞ്ഞു. അയാളും ഒന്ന് ചിരിച്ചു. ആ പൊതി ഉള്ളിൽ വെച്ച് മടങ്ങി വരാൻ അയാൾ പറഞ്ഞു, ആവശ്യം  കഴിഞ്ഞ അവൻ പെട്ടന്ന് മടങ്ങി വന്നു...
എന്തു പറ്റി പപ്പാ എന്ന മകന്റെ ചോദ്യത്തിന് അയാൾ മറുപടി നൽകി...
"നമ്മുടെ അടുക്കളക്ക് വേണ്ടത് നമ്മുടെ പറമ്പിൽ തന്നെ ഉണ്ടാക്കണം. അതിനുള്ള ഏർപ്പാടുകൾ നീ ചെയ്യണം"
അവൻ വല്ലാതെ ഒന്ന് ചിരിച്ചു. എന്നിട്ട് പറഞ്ഞു
"പപ്പാ, പപ്പ മനസിൽ കണ്ടത് ഞാൻ എന്നോ ഒരുക്കാൻ തടങ്ങിയിട്ടുണ്ട്.."
നാളത്തോടെ നമ്മുടെ മലയിലുള്ള ആ ഒഴിഞ്ഞ പറമ്പിൽ ആ വർക്കുകൾ പൂർത്തിയാകും. ഒരു പത്ത് നാൽപ്പത് ദിവസം കഴിയട്ടെ, പിന്നെ നമുക്ക് ഒന്നും പുറത്ത് നിന്ന് വാങ്ങേണ്ടി വരില്ല. അയാളുടെ മനസ്സ് നിറഞ്ഞു. അയാൾ മകനെ വാരി പുണർന്ന് ചുംബനം നൽകി... നാളെ പറമ്പിലേക്ക് പോകുമ്പോൾ താനും ഉണ്ടന്ന് പറഞ്ഞ് അയാൾ അവന് പുറത്ത് പോകാൻ അനുമതി നൽകി...

എകദേശം ആറ് കിലോമീറ്ററോളം ഉണ്ട് പറമ്പിലേക്ക്. കുണ്ടും കുഴിയും താണ്ടി ആ കാർ മല കയറി പറമ്പിന്റെ മദ്ധ്യത്തിൽ എത്തി നിന്നു. മനുഷ്യവാസം കുറഞ്ഞ ഇടമാണ്. എങ്കിലും ആ സ്ഥലം കൃഷി ചെയ്യാൻ നല്ലതാണന്ന് അയാൾക്കറിയം..
തന്റെ മകനെ ഓർത്ത് അയാൾക്ക് അഭിമാനം തോന്നി..
വണ്ടിയിൽ നിന്നിറങ്ങി പറമ്പിന്റെ വടക്ക് ഭാഗത്ത് പുതുതായി ഉണ്ടാക്കിയ ഷെഡ്ഡുകൾ കാണാൻ മകനോടപ്പം നടക്കുമ്പോൾ പറമ്പിൽ എവിടെ നിന്നോ അപരിചിതമായ ഒരു രൂക്ഷഗന്ധം അയാളുടെ മൂക്കിലേക്ക് തുളച്ച് കയറി. ആ ഭാഗത്തേക്ക് പോകുന്തോറും അത് കൂടുന്നതായി അയാൾക്ക് തോന്നി.
പക്ഷെ ആ കാഴ്ച്ച കണ്ട അയാൾ ചലിക്കാനാകാതെ ആശ്ചര്യത്തോടെ നിന്ന് പോയി.
തന്റെ അടുക്കളയിലേക്ക് താൻ സമ്മാനിക്കാറുള്ളതിനെ,
തന്റെ മകന്റെ വീർത്ത ശരീരത്തിന്റെ  അവകാശിയെ തന്റെ മകൻ ഉണ്ടാക്കിയിരിക്കുന്നു.
തന്റെ അടുക്കളയ്ക്ക് പൂർണ്ണമായും പര്യപ്തത നൽകാൻ തന്റെ മകന് സാധിച്ചിരിക്കുന്നു.
നാൽപ്പത് ദിവസം കൊണ്ട് വിളവ് കൊയ്യുന്ന ലാഭമേറിയ കൃഷി.
വീട്ടിലേക്ക് കോണ്ട് പോകാൻ അയാളുടെ മകൻ ആ ബ്രോയിലർ ചാക്കിലാക്കുന്നത് കണ്ട് അയാൾ അന്തം വിട്ട് നിന്നു. തന്റെ വീടിൻ്റെ അടുക്കള ഇപ്പോൾ തികച്ചും സ്വയം പര്യാപ്തത നേടിയിരിക്കുന്നതായി അയാൾക്ക് തോന്നി ....

Friday 24 July 2015

സ്ത്രീ'ധ'നം


സ്ത്രീ'ധ'നം


വധു മധുവിധു ആശിച്ചു
മധു വധു നിധിയും
വധു ധനം നിധിയായി നൽകി
മധു വധം വിധിയായും

Monday 20 July 2015

മഴയോ അതോ !

മാനം കണ്ണീർ തൂകുന്നു,
ഒരു പക പോക്കൽ പോൽ

മരം മറിഞ്ഞ് വീഴുന്നു,
ഇനിയും മുറിക്കാൻ അനുവദിക്കില്ല പോൽ

പാറകൾ തനിയെ പിളരുന്നു,
ഇനിയും പിളർക്കാൻ അനുവദികില്ല പോൽ

പുഴ കൂട്ട് തേടി നടക്കുന്നു,
മണലൂറ്റുകാരൻ്റെ വീടും വേണം കൂട്ടിന് പോൽ

തോട് മത്സരിചീടുന്നു,
മാലിന്യങ്ങളുടെ നിറങ്ങളോട് തോൽക്കാൻ വയ്യ പോൽ

പാടങ്ങൾ കര കവിയുന്നു
ജൈവ പാനത്തിനാണ്
യാത്ര പോലും

വരക്കാർ വരച്ച് കൂട്ടുന്നു
ഭംഗിയുടെ ലീലാവിലാസങ്ങൾ

പ്രകൃതി നിവർന്ന് നിൽക്കുന്നു
ഛായാചിത്ര-ത്തിനായ്

എന്തോ ഞാൻ മാത്രം ഭയക്കുന്നു
എല്ലാം അവസാനിക്കാനുള്ള
ആളിക്കത്തലുകൾ ആകുമോ....?

Sunday 10 May 2015

അമ്മ

ഇല്ല... തനിക്ക് തെറ്റ് പറ്റിയിരിക്കുന്നു...

എനിക്ക് വൈകി പോയി....
ഇനിയും കാത്ത് നിന്നാൽ...
ഈ ആരവങ്ങൾ അവസാനിച്ചാൽ....

ഇല്ല.. എനിക്കത് ഒർക്കാൻ തന്നെ കഴിയുന്നില്ല....

ആയിര കണക്കിന് ലൈക്കുകൾ തനിക്ക് നഷ്ടമാവാൻ പോവുകയാണ്....
ഒരു പാട് കമൻ്റ്കളും....

എനിക്കുമിടണo.... അമ്മയോടപ്പം ഒരു സെൽഫി....

ഇല്ലങ്കിൽ....
എൻ്റെ താരപദവിക്ക് കോട്ടം തട്ടും...

അയാൾ നാടുക്കുകയല്ല... ഓടുകയായിരുന്നു...
തൻ്റെ അച്ഛനും അമ്മയുമുള്ള ആ "സ്നേഹ വീട്ടി" ലേക്ക്....

ആ ചുളിവുകൾ വീണ ശരീരത്തെ അവനാ വീട്ടിൽ തെരയുകയായിരുന്നു....

അതാ ആ കൈകൾ....
എനിക്ക് ഒരു പാട് ഭക്ഷണം വാരിതന്ന...
ഒരു പാട് താലോലിച്ച ആ കൈകൾ...

പിന്നെ ഒന്നും നോക്കിയില്ല...
അമ്മയെ ചേർത്ത് നിറുത്തി വാരി പുണർന്നു.....

ആവൻ്റെ ക്യാമറ ഫ്ലാഷ് ഒന്ന് മിന്നി....

ആ അമ്മ സന്തോഷത്താൽ വികാരഭരിതയായി....
അവർക്കത് വിശ്വാസിക്കാനായില്ല...

അതിലേറെ സന്താഷത്തിയായിരുന്നു അവൻ.... ലൈക്കുകളുടെ നോട്ടിഫിക്കേഷൻ വരാൻ തുടങ്ങിയിരുന്നു....

തിരികെ അവൻ ആ "സ്നേഹവീടി"ൻ്റെ പടികളിറങ്ങുമ്പോൾ അവനെ പോലെ ഒരു സെൽഫിക്കായ് മറ്റൊരുത്തൻ കൂടി ഓടി വരുന്നു...

അവനും തിരയുകയാണ് ചുളിവുകൾ വീണ മാറ്റൊരു ശരീരത്തെ....

"സ്നേഹ വീടെന്ന ആ ആതുരാലയത്തിൽ "

Saturday 21 March 2015

എന്റെ പ്രണയം...







  പ്രണയമെ നിനക്ക് നന്ദി...

കാരണം
പ്രകൃതിയുടെ ഭംഗി ആസ്വാദിക്കാൻ നീ എന്നെ പഠിപ്പിച്ചു...

ചന്ദ്രനോട് സംസാരിക്കാൻ എനിക്ക് കഴിഞ്ഞു...

നക്ഷത്രങ്ങൾ എന്റെ കൂട്ടുകാരായി...

പാട്ടുകളിൽ അറിയാതെ ലയിച്ചു...

ഉറക്കം ഒഴിക്കാനും

സ്വപ്നം കാണാനും♥

പുഞ്ചിരി കെണ്ട് സ്വന്തമാക്കാനും

കണ്ണുകൾ കൊണ്ട് സംസാരിക്കാനും

പറയാതെ കേൾക്കാനും

കേൾക്കാതെ മറുപടി നൽകാനുo

കാണതെ മനസിലാക്കാനും

അതിനമപ്പുറം

അമ്പിളി മാമനെ
ഞങ്ങളുടെ മൊബൈൽ ആക്കാൻ വരെ നീ പഠിപ്പിച്ചു...

പ്രണയമെ നിനക്ക് ഒരായിരം നന്ദി    — 

Wednesday 18 March 2015

ആ വഴിയിലും......



ഈ വഴിയിലുടെ ആ വിദ്യാലയത്തിലേക്ക് ഇത്രയെറെ വിദ്യാർത്ഥികൾ പോയിരുന്നുവെന്നും ഒരുപാട് വിദ്യാർത്ഥികൾ നിന്നെ പോലെ അവിടെ പഠിച്ചിരിന്നുവെന്നും എനിക്ക് മനസിലാക്കാൻ നീ അവിടത്തെ പഠിത്തവും ആ വഴിയും ഉപേക്ഷിക്കേണ്ടി വന്നു...
കാരണം
ആ വിദ്യാലയത്തിലും ആ വഴിയിലും എന്റെ കണ്ണുകൾ നിന്നെ അല്ലാതെ തേടിയിരുന്നില്ല... heart ഇമോട്ടിക്കോൺ
നിന്നെ അല്ലാതെ കണ്ടിരുന്നില്ല.... heart ഇമോട്ടിക്കോൺ heart ഇമോട്ടിക്കോൺ heart ഇമോട്ടിക്കോൺ

പൂതി....പൂതി.....




പ്ലസ്റ്റുവിന് പഠിക്കുന്ന കാലം, കോളേജിൽ സുന്ദരമായി ജീവിക്കുന്നതിനിടയിലാണ് ചൊള്ള (ചിക്കൻ ബോക്സ്) പിടിപെട്ടത്,
സംഭവം കിടിലനായിരുന്നു...
ഞാൻ ഏകദേശം കിടപ്പിൽ തന്നെ ആയി...
ഒന്ന് രണ്ട് ദിവസം ഞാൻ അഡ്ജസ്റ്റ് ചെയിതു. പിന്നെ ഭക്ഷണം പോലും കഴിക്കാതെ ആയി. സത്യം പറഞ്ഞാൽ കഴിക്കാൻ പറ്റാതെ ആയി.
സ്നേഹത്തോടെ രാപ്പകലുകൾ വിത്യാസമില്ലാതെ എന്റെ ഉമ്മ എനിക്ക് കാവലിരുന്നു, പ്രാർത്ഥനകളോടെ...
ആഴ്ച്ചകൾ പിന്നിട്ടിട്ടും സംഭവം പിടിവിടുന്ന മട്ടില്ല. എനിക്കാണേൽ ആകെ മടുത്തു. ഫോൺ നോക്കാൻ പാടില്ല. ഒന്നൂം വായിക്കാൻ പാടില്ല. എണീറ്റ് നിൽക്കാനോ വയ്യതാനും...
പിന്നെ ഒരുപാട് സന്ദർശകരായി. ചിലർ വന്ന് നോക്കി കണ്ണ് നിറക്കുന്നു..
ഉമ്മ എപ്പോഴുംചോദിക്കുമായിരുന്നു...
" വല്ല പുതിയുമുണ്ടോ എന്ന്"
"ആഗ്രഹങ്ങൾ നിറവേറ്റിയില്ലങ്കിൽ രോഗം മാറില്ലത്രെ"
ഇക്കാക്കയും ഉപ്പയും ഉമ്മയും എല്ലാവരും പുതികൾ ചോദിച്ചു. ഞാൻ പൂതികളൊക്കെ തിന്ന് മുതലാക്കി 😅. എന്റെ പൂതികൾ എല്ലാം തീർന്ന് തുടങ്ങി. രോഗം മാറാത്തത് കൊണ്ട് ചോദ്യം മാത്രം തീർന്നില്ല, കാണാൻ വരുന്നവർക്കെല്ലാം ഒരേ ചോദ്യം
"ഇനി വല്ല പൂതിയുമുണേ്ടോ...? " 
ഞാൻ ഇല്ലാ എന്ന് പറഞ്ഞ് മടുത്തു. അപ്പോൾ ചിലർ രഹസ്യമായി വന്ന് എന്നോട് ചോദിക്കുന്നു,
'വല്ലതുമുണേ്ടേൽ എന്റെ കുട്ടി എന്നോട് പറ'
ഞാൻ പല തവണ പറഞ്ഞു. ഒന്നുമില്ല എന്ന്. പിന്നീട് പൂതി ചോദിക്കൽ എനിക്ക് ഒരു പാരയായി.
ഒരു ദിവസം എല്ലാവരും ഇരിക്കെ എന്റെ പൊന്നുമ്മ വീണ്ടും ചോദിച്ചു.
"മ്മാന്റെ കുട്ടിക്ക് എന്തിനെങ്കിലും പൂതിയുണ്ടങ്കിൽ പറയടാ"
സഹികെട്ട് അൽപ്പം അർത്ഥം വെച്ച് കൊണ്ട് ഞാൻ പറഞ്ഞു..
"ന്നാ ങ്ങളല്ലാരും കൂടി എനിക്കൊരു പെണ്ണ് കെട്ടിച്ച് തരീം"
അവർക്ക് അർത്ഥം പിടികിട്ടിയോ എന്നറിയില്ല
എന്തുതന്നെ ആയാലും സത്യം പറയാലോ അതിന് ശേഷം ആരും എന്നോട് പൂതി ചോദിചിട്ടില്ല..
പടചോന്റെ കൃപ കെണ്ട് ആ പൂതി മാറാതെ തന്നെ ഏന്റെ രോഗവും മാറി...
ഞാൻ ഇപ്പോഴും അവിവാഹിതൻ തന്നെ...😎