Saturday 20 February 2016

എനിക്കുമെഴുതണം ഒരു കവിത

എനിക്കുമെഴുതണം ഒരു കവിത

ചുടു ചോര നിറച്ച തൂലികതൻ
അക്ഷരങ്ങൾ പൊഴിച്ച്
രാജ്യസ്നേഹം തുളുമ്പുന്ന
എൻ നിണത്താലൊരു കവിത

വായ പിളരുമാറുച്ചത്തിലുളള
എൻ മൊഴി ശബ്ദങ്ങൾ
ദേശസ്നേഹത്തിലാറാടി
മിന്നൽ പിളരുകളായീടണം

നീതി ന്യായ മുറികൾക്കുള്ളിൽ
കറുത്ത ശീലതൻ മറവിലായി
മൗനിയായിടും നീതിതൻ മുന്നിൽ
നിസഹായരാണിന്ന് ചിലർ

ഇന്നലകളിലില്ലാത്ത സ്നേഹികളോട്
ദ്രോഹിയല്ല സ്നേഹിയന്ന് ചൊല്ലിടാൻ
ഭയവിഹ്വലനായി നിന്നിടും നേരം
തെളിവായി ഞാനിന്നു ശബ്ദിക്കണമത്രെ

കനയ്യ പോൽ വിധി കാത്തിടും നേരം
ദേശസ്നേഹിതൻ പട്ടത്തിനായ്
എൻ രക്തതുള്ളികളാലെരു കവിത
എനിക്കും എഴുതീടണം...

3 comments:

  1. നന്നായിട്ടുണ്ട് കവിത
    തുടരൂ.......
    ആശംസകള്‍

    ReplyDelete
  2. ചുടുചോരയിലാണല്ലൊ തുടക്കം.
    ചോര കണ്ടാലത് ശുഭത്തിലാകുമെന്ന്
    പണ്ടാരോ പറഞ്ഞതോർക്കുന്നു.
    നന്നായിരിക്കുന്നുവെന്ന് ഞാൻ പറഞ്ഞാൽ
    നന്നാവണമെന്നില്ല. കാരണം കവിതയറിയുന്നവനല്ല ഞനെന്നു ചുരുക്കം....
    ആശംസകൾ...

    ReplyDelete